തേങ്ങ ചുരണ്ടിയത് — കാൽ മുറി
തേങ്ങ ചുരണ്ടിയത് — അര മുറി
കടുക് — ഒരു ചെറിയ സ്പൂൺ
പഴുത്ത മത്തങ്ങ — 15 ഗ്രാം
പൈനാപ്പിൾ —25 ഗ്രാം
ഏത്തപ്പഴം — ഒന്ന്
തക്കാളി — 20 ഗ്രാം
മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ
മുളകുപൊടി — ഒരു ചെറിയ സ്പൂൺ
ഉപ്പ് — പാകത്തിന്
കറിവേപ്പില—കുറച്ച്
ശർക്കര — 25 ഗ്രം
തൈര് — കാൽ ലീറ്റർ
മുന്തിരി — 10 ഗ്രാം
വെളിച്ചെണ്ണ — രണ്ടു ചെറിയ സ്പൂൺ
കടുക് — ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് — രണ്ട്
കറിവേപ്പില — രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ കാൽമുറി തേങ്ങ ചുരണ്ടിയതിൽ കാൽ ലീറ്റർ വെള്ളം ചേർത്തു ചതച്ചു പിഴിയുക .
∙ തേങ്ങ ചുരണ്ടിയതും കടുകും പച്ചമുളകും ചേർത്തു യോജിപ്പിച്ച് നന്നായി അരയ്ക്കുക.
∙ മത്തങ്ങ ചെറുതായി അരിഞ്ഞു കഴുകി വയ്ക്കുക .
∙ പൈനാപ്പിൾ, ഏത്തപ്പഴം , തക്കാളി എന്നിവ അരിഞ്ഞെടുക്കുക.
∙ ഈ കഷണങ്ങൾക്കൊപ്പം ഒരു ലീറ്റർ വെള്ളവും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് , കറിവേപ്പില എന്നിവയും ചേർത്തു വേവിക്കുക .
∙ നന്നായി വെന്തശേഷം ശർക്കര ചേർത്ത് ഇതു വറ്റിക്കുക .
∙ ആദ്യം പിഴഞ്ഞു വച്ചിരിക്കുന്ന തേങ്ങാപ്പാൽ , രണ്ടാമത്തെ ചേരുവ അരച്ചത് , തൈര് എന്നിവ ചേർത്തു കലക്കി വേവിച്ചു വറ്റിച്ചു വച്ചിരിക്കുന്ന കഷണത്തിൽ ചേർത്തു തിളപ്പിക്കുക.
∙ തിളച്ചതിനുശേഷം അടുപ്പ് ഓഫാക്കി , ഇതിൽ മുന്തിരി ചേർക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി , കടുക് , വറ്റൽമുളക് , കറിവേപ്പില എന്നിവ വറുത്തു കറിയിൽ ചേർക്കുക.
Chef' Magic Secrete : അവസാനം നല്ല നറുനെയ്യ് ഒരു സ്പൂൺ മുകളിൽ തൂവുക
# South Indian | Pure Veg