കടുമാങ്ങ അച്ചാർ


ചേരുവകൾ

കണ്ണിമാങ്ങ ..1കിലോ
കാശ്മീരി മുളകുപൊടി-2ടേബിൾസ്പൂൺ 
മുളകുപൊടി -3ടേബിൾസ്പൂൺ
കായം പൊടി -1/3 ടീസ്പൂൺ
ഉലുവപ്പൊടി _1/3 ടീസ്പൂൺ
കടുകുപൊടിച്ചത് -100 ഗ്രാം
ഉപ്പ് -150ഗ്രാം
നല്ലെണ്ണ _2ടേബിൾസ്പൂൺ
വിനെഗർ -1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം ...

കണ്ണിമാങ്ങ കുറച്ചു ഞെട്ടിയോടു കൂടി തന്നെ കഴുകി വൃത്തിയാക്കി തുടച്ചു ഉപ്പും ഉപ്പുമാങ്ങയും ലെയറായി ഒരു ഭരണിയിൽ ഇട്ടുവയ്ക്കുക .ഭരണി മൂടി ക്കെട്ടിവെക്കണം .നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുത്താൽ നല്ലതാണ് .ഉപ്പുവെള്ളം മാങ്ങയിൽ നിന്നും ഊറി മാങ്ങയ്ക്ക് മുകളിൽ വരുമ്പോൾ മാങ്ങ ചുളിഞ്ഞു വരും .
കൂടുതൽ ദിവസം വച്ചാൽ അത്രയും നല്ലതാണു .ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കി എല്ലാ പൊടികളും ചൂടാക്കി തീ ഓഫ് ചെയ്തു വയ്ക്കുക .ഭരണിയിൽ നിന്ന് ഉപ്പുവെള്ളവും മാങ്ങയും വേർതിരിച്ചെടുക്കുക .ഉപ്പുവെള്ളം ആവശ്യത്തിന് എടുത്ത് അതിലേക്ക് ചൂടാക്കിയ പൊടികൾ ,ഒരു ടേബിൾ സ്പൂൺ വിനെഗർ എന്നിവ ചേർത്ത് നന്നായി ഇളക്കുക .ആവശ്യത്തിന് കട്ടി ഉണ്ടാകണം ,മാങ്ങ അതിലേക്ക് ചേർത്ത് ഇളക്കി ഭരണിയിലേക്ക് ഇടുക .ഒരു വാഴയിലയിൽ നല്ലെണ്ണ ഇരുപുറവും നന്നായി തേച്ചുപിടിപ്പിച്ച് ഭരണി യിലേക്ക് ഇറക്കി ഇടുക .വീണ്ടും അടച്ച് മൂടിക്കെട്ടി വയ്ക്കുക .

Chef' Magic Secreteഎടുക്കുന്ന എണ്ണയുടെ നേകുതി എള്ളെണ്ണ ചേർക്കുക. പരമാവധി ഭരണി തന്നെ ഉപയോഗിക്കുക, ഇളക്കാൻ ഒരിക്കലും ലോഹം ഉപയോഗിക്കരുത്

# South Indian | Pure Veg