കൂൺറോസ്റ്റ് Mushroom Roast

 


ചേരുവകള്:
കൂണ് - 100 ഗ്രാം (ഭക്ഷ്യയോഗ്യമായത്)
ചെറിയ ഉള്ളി - 6
പച്ചമുളക് -3
സവാള -1
തക്കാളി -1
ഇഞ്ചി -ചെറിയ കഷ്ണം
വെളുത്തുള്ളി -5അല്ലി
മുളക് പൊടി -അര ടിസ്‌പൂൺ
മഞ്ഞള്പ്പൊടി - കാൽ ടീസ്പൂണ്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില -1തണ്ട്
പാകം ചെയ്യുന്നവിധം:
കൂണ് വൃത്തിയാക്കിയിട്ട് ചെറിയ കഷ്ണങ്ങൾ ആക്കുക. ചെറിയഉള്ളി, പച്ചമുളകു, കറിവേപ്പില,വെളുത്തുള്ളി, ഇഞ്ചി ചതച്ചെടുക്കുക.ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു സവാളയും ചതച്ചു വച്ചിരിക്കുന്നവയും ഇടുക .വഴണ്ട് വരുമ്പോൾ അതിലേക്കു തക്കാളി ചേർത്ത് വഴറ്റുക. വഴണ്ട് കഴിയുമ്പോൾ മ ഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് ഒന്നുവഴറ്റിയ ശേഷം കൂണും പാകത്തിന് ഉപ്പും ചേര്ത്ത് അല്പം വെള്ളം തളിച്ച് ചെറുതീയില് അടച്ചു വച്ചു വേവിക്കുക. കൂൺ റോസ്റ്റ് തയ്യാർ
NB : കടയിൽ നിന്നും വാങ്ങുന്ന കൂൺ ഭക്ഷ്യയോഗ്യമാണെന്നു ഉറപ്പു വരുത്തണം... അതിനു വൃത്തിയാക്കിയ കൂണിൽ മഞ്ഞൾപൊടിയും ഉപ്പും പുരട്ടി അര മണിക്കൂർ വയ്ക്കുക.. അത് കറുക്കുന്നുവെങ്കിൽ (black colour)അതിൽ വിഷാംശം ഉണ്ടെന്നു മനസിലാക്കാൻ പറ്റും.

Chef' Magic Secret : 10 മണി കുരുമുളക് ഒരു ജാതിപത്രിയും രണ്ടു ഗ്രാമ്പൂവും ഒരു കറുകപ്പട്ടയുടെ കഷണവും നന്നായി പൊടിച്ചത് മുളകുപൊടി ചേർത്തതിന് ശേഷം ചേർത്ത് കൊടുക്കുക.

@ South Indian | North Indian | Pure Veg