ചക്ക കുമ്പിളപ്പം

 


ആവശ്യമുള്ള സാധനങ്ങൾ :-
ചക്ക വരട്ടിയെടുക്കാൻ :-
ചക്ക ചെറുതായരിഞ്ഞത് (നന്നായി പഴുത്ത ചക്ക) - 1 കപ്പ്
ശർക്കര - ഒരു അച്ച്
നാളികേര പാൽ - 1 1/ 2 കപ്പ്
നെയ്യ് - 1 1/ 2 ടീസ്പൂൺ
കുമ്പിളപ്പം ഉണ്ടാക്കാൻ :-
വറുത്ത അരിപ്പൊടി - 1 കപ്പ്
തിളച്ച വെള്ളം - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ചിരകിയ നാളികേരം - 1/ 2 കപ്പ്
ശർക്കര - 2 അച്ച്
വരട്ടിയെടുത്ത ചക്ക - 1/ 2 കപ്പ്
ഏലക്കായ - 2 എണ്ണം ( പൊടിച്ചത് )
വഴനയില - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :-
1 . ആദ്യം ചക്ക വരട്ടിയെടുക്കണം .ഇതിനായി നോൺസ്റ്റിക് പാനിൽ 1 കപ്പ് നന്നായി പഴുത്ത ചക്ക തേങ്ങാപ്പാലിൽ വേവിച്ചെടുക്കുക (നന്നായി പഴുത്ത ചക്ക ആണെങ്കിലേ ആവശ്യത്തിന് വെന്തു കിട്ടുകയുള്ളു, അല്ലെങ്കിൽ പ്രെഷർ കുക്കറിൽ 2 വിസിൽ കൊടുക്കേണ്ടി വരും ).ഇതിലേക്ക് ചീകിയെടുത്ത 1 അച്ച് ശർക്കരയും 1 1/ 2 ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടിയെടുക്കുക .
2 . അടുത്തതായി കുമ്പിളുകുത്തി അപ്പം തയ്യാറാക്കിയെടുക്കാം .ഒരു ബൗളിൽ 1 കപ്പ് വറുത്ത അരിപ്പൊടി എടുക്കുക അതിലേക്ക് ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം ആവശ്യത്തിന് ചേർത്ത് നൂലപ്പത്തിന് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക .ഇനി 1/ 2 കപ്പ് ചിരകിയ നാളികേരം , 1/ 2 കപ്പ് വരട്ടിയെടുത്ത ചക്ക , 2 അച്ച് ശർക്കര ചീകിയെടുത്തതും ഏലക്കായ പൊടിച്ചതും ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക ( പൊടിയുടെ നനവ് കൂടുതലുണ്ട് എന്ന് തോന്നുകയാണെങ്കിൽ കുറച്ചു കൂടി വറുത്ത പൊടി ചേർത്ത് കൊടുക്കാം ). ഇനി ഓരോ വഴനയിലയിലയും കുമ്പിളുകുത്തി ചക്കക്കൂട്ട് ഉള്ളിൽ വച്ച് 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കുക . ചക്ക കുമ്പിളപ്പം തയ്യാർ Chef' Secret : കുഴയ്ക്കുമ്പോൾ ഒരു സ്പൂൺ നെയ്യും ഒരു ടേബിൾ സ്പൂൺ ജീരക പൊടിയും ചേർക്കുക
# South Indian | Pure Veg