പ്രോൺസ് ഗീ റോസ്റ്റ്

Prawn Ghee Roast


ചെമ്മീൻ - 1/2 kg
കാശ്മീരി ചില്ലി - 6-7 എണ്ണം
കുരുമുളക്, - 1 tspn
നല്ല ജീരകം - 1/2 tspn
ഉലുവ - 1/4tpn
കടുക് - 1/2 tspn
മല്ലി- 1 tabsn
വെളുത്തുള്ളി - 1 തുടം
(വലുതാണെങ്കിൽ പകുതി )
പുളിവെള്ളം-2 tabsn
നെയ്യ് - 2 tabsn
കായപ്പൊടി - 1/4 tpn
മാരിനേറ്റ് ചെയ്യാൻ
തൈര് ( പുളിയില്ലാത്തത് ) - 2 tabsn
മഞ്ഞൾ പൊടി - 1/4 tspn
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1/2 tspn
മുളക് പൊടി - 1 Spn
ഉപ്പ് - ആവശ്യത്തിന്
ക്ലീൻ ചെയ്ത് വെച്ചിരിക്കുന്ന ചെമ്മീനിൽ ,തൈര്, മഞ്ഞൾ പൊടി, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, ഉപ്പ് ചേർത്ത് 10 -20mnts വെക്കുക. കാശ്മീരി ചില്ലി മുതൽ മല്ലി വരെയുള്ള സാധനങ്ങൾ ഒന്ന് വറുത്തെടുക്കുക.ഇത് വെളുത്തുള്ളിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.പാനിൽ 1 Spn നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കായപ്പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക ഇതിലേക്ക് മാരിനേറ്റ് ചെയ്ത് വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് ഒന്ന് വേവിക്കുക. ചെമ്മീൻ വെന്തതിന് ശേഷം കോരി മാറ്റുക ബാക്കിയുള്ള ഗ്രേവിയിലേക്ക് അരച്ച മസാലയും പുളി വെള്ളവും ചേർത്ത് തിളപ്പിക്കുക.ഇതിലേക്ക് വേവിച്ച ചെമ്മീൻ ചേർക്കുക. ബാക്കിയുള്ള നെയ്യും ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക. Chef' Magic Secret : അവസാനം രണ്ട് സ്പൂൺ ടൊമാറ്റോ സോസ് ഒപ്പം ഒരു സ്പൂൺ സോയ സോസിനൊപ്പം ചേർത്ത് നന്നായി ഇളക്കി ചേർത്ത് കൊടുക്കുക. പകുതി ചെറുനാരങ്ങയുടെ നീരും മുകളിൽ തൂകാം..

# South Indian