കുക്കറിൽ ഉണ്ടാകുന്ന ഈ ഹൽവ എളുപ്പത്തിൽ തയാറാക്കാം എന്ന് മാത്രമല്ല സാധാരണ ഉപ യോഗിക്കുന്ന നെയ്യിന്റെ പകുതി മാത്രം ഉപയോഗിച്ചാൽ മതിയാകും.
ആവശ്യമായ സാധനങ്ങൾ
3 cup ചിരകിയ ക്യാരറ്റ്
2tbsp നെയ്യ്
6 tbsp full പഞ്ചസാര
2tbsp അണ്ടിപരിപ്പ്
4ഏലക്കായ ചതച്ചത്
1/2cup പാല്
ഒരു കുക്കർ മീഡിയം ചൂടിൽ ചൂടാക്കി, I Tbsp നെയ് ചേർത്ത്, ചിരകി വെച്ചിരിക്കുന്ന ക്യാരറ്റ് (ഏകദേശം 3മിനുട്സ് ) 3tbsp വെള്ളം ഒഴിച്ചു ചെറിയ തിയ്യിൽ 1 whistle വന്നശേഷം അടുപ്പിൽ നിന്നും മാറ്റുക. പ്രഷർ മുഴുവൻ പോയശേഷം കുക്കർ തുറന്നു വെച്ചു മീഡിയം തീയിൽ വെള്ളം വല്ലതും ഉണ്ടെങ്കിൽ വറ്റിച്ചെടുക്കുക.
അതിനുശേഷം പാല് ചേർത്ത് ഇളക്കി ചെറു തീയിൽ വറ്റിച്ചെടുക്കുക.
ഇടയ്ക്കു ഇളക്കി കൊടുക്കാൻ മറക്കരുത്.
വറ്റി പാകമായ ക്യാരറ്റിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക
പഞ്ചസാര ഉരുക്കി, ക്യാരറ്റിൽ യോജിച്ച ശേഷം ബാക്കി ഉള്ള നെയ്യും, ഏലക്കായ ചതച്ചതും അണ്ടിപരിപ്പും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെക്കുക.
ചൂടോടെയോ, തണുപ്പിച്ചോ ഐസ്ക്രീംമിന്റെ കൂടെസെർവ് ചെയ്യാവുന്നതാണ്.
Chef' Magic Secret : മൂന്ന് സ്പൂൺ അണ്ടിപ്പരിപ്പ് രണ്ട് സ്പൂൺ തേൻ ചേർത്ത് അരച്ചെടുത്തത് അവസാനം നന്നായി അരച്ച് ചേർക്കുക
#North Indian | South Indian | Pure Veg
#North Indian | South Indian | Pure Veg